ഫിറ്റ്നസ് തെളിയിക്കുന്ന നിരവധി ചലഞ്ചുകൾ ദിനംപ്രതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിക്കും. ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നത് #bottlecapchallenge എന്ന വെല്ലുവിളിയാണ്. കാല് കൊണ്ട് ബോട്ടിലിന്റെ ക്യാപ് തുറക്കുന്ന ഒരു ചലഞ്ചാണിത്. കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദൻ ഈ ചലഞ്ച് ഏറ്റെടുത്തു നടത്തി വീഡിയോ ആരാധകർക്കായി പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ നടി ശ്വേതാ മേനോനും ആ ചലഞ്ചിൽ പങ്കാളിയായിരിക്കുകയാണ്. ആരാധകർ ഏവരെയും ഈ വെല്ലുവിളി ഏറ്റെടുക്കാൻ ചലഞ്ച് ചെയ്ത നടി ഏവരും ആരോഗ്യത്തോടെ ഇരിക്കുകയും വേണമെന്ന് ആഹ്വാനം ചെയ്തു.