മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് പ്രദർശനത്തിന് ഒരുങ്ങുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ്. ഷൈലോക്കിന്റെ പോസ്റ്റർ കീറിയ ഒരു ചിത്രം നിർമാതാവ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചിരിക്കുന്നത് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്.
“ദയവായി പോസ്റ്റർ കീറരുതെ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവുട്ടി മുക്കരുത്” എന്ന ക്യാപ്ഷനോട് കൂടിയാണ് നിർമാതാവ് ജോബി ജോർജ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ആരാണ് പോസ്റ്റർ കീറിയതെന്ന ഊഹങ്ങളുമായി നിരവധി കമന്റുകൾ വരുന്നുണ്ട്. ആരായാലും ഇത്തരം പ്രവൃത്തികൾ മാപ്പ് അർഹിക്കാത്തത് തന്നെയാണ്.
ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്‍മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.