Wednesday, January 29

ആരാധകർക്ക് ഇത് ഇരട്ടി മധുരം; മമ്മൂക്കയുടെ ഷൈലോക്ക് ടീസർ മാമാങ്കത്തിനൊപ്പം എത്തുന്നു..!

Google+ Pinterest LinkedIn Tumblr +
“Manju”
Loading...

മെഗാസ്റ്റാർ മമ്മൂക്കയുടെ ആരാധകർക്കും പ്രേക്ഷകർക്കും ഒരേ പോലെ ആഘോഷം ഉണർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മമ്മൂക്ക നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസിനൊപ്പം തന്നെ മറ്റൊരു മമ്മൂക്ക ചിത്രമായ ഷൈലോക്കിന്റെ ടീസറും എത്തുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഡിസംബർ 12നാണ് മാമാങ്കം തീയറ്ററുകളിൽ എത്തുന്നത്. മാമാങ്കത്തിനൊപ്പം തന്നെ തീയറ്ററുകളിൽ ഷൈലോക്കിന്റെ 1.27 മിനിറ്റ് ദൈർഘ്യമുള്ള ടീസറും പ്രദർശിപ്പിക്കും എന്നാണ് അറിയുവാൻ കഴിയുന്നത്.

ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഷൈലോക്ക്. എന്നാൽ മാമാങ്കത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വന്നതോടെ ഷൈലോക്ക് നീട്ടുകയായിരുന്നു. ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.