മലയാള സിനിമ നിലനിൽക്കുന്ന സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് എന്ന് സിദ്ദീഖ് .ഒരു മധുരരാജയോ ലൂസിഫറോ ചെയ്യാൻ മമ്മൂട്ടിക്കോ മോഹൻലാലിനോ മാത്രമേ സാധിക്കുകയുള്ളൂ .അവരെ ആശ്രയിച്ചു മാത്രമാണ് മലയാള സിനിമ നിലനിൽക്കുന്നത്. ഇത്തരം കൊമേഴ്സ്യൽ സിനിമകൾ ഉണ്ടായാൽ മാത്രമേ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ മലയാള സിനിമയ്ക്ക് നിലനിൽപ് ഒള്ളു എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
നടന് വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെടുകയാണ് നടൻ സിദ്ദിഖ്. സൂപ്പർ താരങ്ങളെ ആശ്രയിച്ച് തന്നെയാണ് സിനിമ നിലനിൽക്കുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ സൂപ്പര്‍ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും, എന്നാല്‍ അന്യഭാഷയില്‍ അത്തരം മഹിമകളില്ലെന്നും സിദ്ദിഖ് അഭിപ്രായപ്പെടുന്നു.എന്നാല്‍, കമല്ഹാസന് സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണെന്നും സിദ്ദിഖ് ചേർത്ത് വക്കുന്നു. മലയാളത്തിലെ സഹനടന്മാരുടെ നിരയിൽ ഒരുപാട് കഴിവുറ്റ നടന്മാരുണ്ട്. അവർക്കിടയിൽ മത്സരിച്ച് ജയിക്കുക എന്ന പ്രയത്നം ഞങ്ങൾക്കിടയിൽ ഉണ്ടെന്നും സിനിമയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ച നടൻ അല്ല താൻ എന്നും സിദ്ദിഖ് പറയുന്നു.