Thursday, January 17

സൈമ അവാര്‍ഡ്: മികച്ച നടന്‍ നിവിന്‍ പോളി, നടി ഐശ്വര്യ ലക്ഷ്മി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

Google+ Pinterest LinkedIn Tumblr +

2018ലെ സൈമ അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളിയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് സിനിമ. മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, ടൊവീനോ എന്നിവരെ പിന്തള്ളിയാണ് നിവിന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അങ്കമാലി ഡയറീസിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മായാനദിയിലെ അഭിനയത്തിന് മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനായി ഷെയ്ന്‍ നിഗവും വില്ലനായി അപ്പാനി ശരതും പുരസ്‌കാരങ്ങള്‍ നേടി.

മറ്റു അവാർഡുകൾ

ഗായകൻ – ധ്യാൻ ശ്രീനിവാസൻ (ജിമിക്കി കമ്മൽ)
ഗായിക – കെ എസ് ചിത്ര (കാംബോജി)
കൊമേഡിയന്‍ – അജു വര്‍ഗ്ഗീസ് ( ഗോദ)
പുതുമുഖ നടി – നിമിഷ സജയന്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
പുതുമുഖ നടന്‍ – ആന്റണി വര്‍ഗീസ് ( അങ്കമാലി ഡയറീസ് )
നവാഗത സംവിധായകന്‍ മഹേഷ് നാരായണ്‍ (ടേക് ഓഫ്)
സംഗീത സംവിധായകന്‍ -ഷാന്‍ റഹ് മാന്‍ (വെളിപാടിന്റെ പുസ്തകം)

Share.

About Author

Leave A Reply