സിജു വിൽസൺ നായകനായ വാർത്തകൾ ഇതുവരെ മികച്ച റിപ്പോർട്ട് നേടി പ്രദർശനം തുടരുകയാണ്. ഇന്നലെ നായകനായി റിലീസ് ചെയ്യുന്ന ചിത്രത്തിനൊപ്പം തന്റെ പിറന്നാൾ കൂടിയാണ് താരം ആഘോഷിച്ചത്. മികച്ചൊരു സർപ്രൈസ് ഭാര്യയും ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ സിജുവിന്റെ ഭാര്യ ശ്രുതി സര്‍പ്രൈസുമായി എത്തി. ഭർത്താവിന് പ്രത്യേക പിറന്നാൾ കേക്ക് തയ്യാറാക്കുക മാത്രമല്ല കാറിന്റെ സ്റ്റിയറിങ്ങിൽ മനോഹരമായ കുറിപ്പുകളും എഴുതിയിടുക ഉണ്ടായി. സിജു തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്.
സിജു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് വാർത്തകൾ ഇതുവരെ. സിജു വില്‍സണിനൊപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പുതുമുഖം അഭിരാമി ഭാര്‍ഗവനാണ് ചിത്രത്തിലെ നായിക. ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.