Thursday, October 1

ഇഷാനിക്ക് പിന്നാലെ ദിയയും സിനിമയിലേക്കോ !!! ചിത്രങ്ങള്‍ പങ്കുവച്ച് അമ്മ സിന്ധു

Pinterest LinkedIn Tumblr +

പ്രേക്ഷകരുടെ ഇഷ്ടം വളരെ ചുരുങ്ങിയ സമയം കൊണ്ട് പിടിച്ചു പറ്റിയ താര കുടുംബങ്ങളില്‍ നിന്നാണ് നടന്‍ കൃഷ്ണ കുമാറിന്റെത്. ഭാര്യയും മക്കളും കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളാണ്, മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.

മകള്‍ ഇഷാനികൃഷ്ണയും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. മമ്മൂട്ടി നായകനായി എത്തു വണ്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ഇഷാനി അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണകുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇളയ മകള്‍ ഹന്‍സിക ലൂക്കയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ ദിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍  മീഡിയയുടെ പങ്ക് വെച്ചിരിക്കുകയാണ് അമ്മ സിന്ധു. മകള്‍ ഇഷാനിയക്ക് പിന്നാലെ ദിയയും സിനിമയില്‍ സജീവമാകുന്നതിനുള്ള സൂചനയാണോ ഈ ചിത്രങ്ങള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിന്ധു കൃഷ്ണയും ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്. മക്കളും കൃഷ്ണകുമാറും ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

അമ്മയും മക്കളും മത്സരിച്ചാണ് തങ്ങളുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാറുള്ളത്. ദിയയുടെ ലുക്ക് ഒരുപാട് ഇഷ്ടമായി എന്ന സിന്ധു കുറിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വളരെ സുന്ദരിയായി ആണ് ദിയ ഉള്ളെതെന്ന് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.