മക്കള്‍ സെല്വന് വിജയ് സേതുപതിയും അഞ്ജലിയും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം സിന്തുബാദിന്റെ ടീസര്‍ പുറത്തിറങ്ങി.സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. വിദേശ രാജ്യത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്ന സൂചനയാണ് ടീസറില്‍ നിന്നും മനസിലാകുന്നത്.എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷന്‍ മാസ് എന്റര്‍ടെയ്നറാണെന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍.