മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അഭയ ഇടയ്ക്ക് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അതിനെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയും നല്‍കും. അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന അഭയ ഹിരണ്മയിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ബോഡിഫിറ്റ് ഉദയംപേരൂര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അഭയയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രം വൈക്ക് ചെയ്തും ഷെയര്‍ ചെയ്തും രംഗത്തെത്തിയത്.
സംഗീത സംവിധായകന് ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിലായിരുന്ന അഭയ ഹിരണ്മയി അതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഒന്‍പത് വര്‍ഷത്തിലധികം നീണ്ട റിലേഷന്‍ഷിപ്പ് അടുത്തിടെയാണ് അഭയയും ഗോപിസുന്ദറും വേണ്ടെന്നുവച്ചത്. നിലവില്‍ ഗായിക അമൃത സുരേഷുമായി റിലേഷനിലാണ് ഗോപി സുന്ദര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് സജീവമാകുകയാണ് അഭയ.