ചേച്ചിക്ക് പിന്നാലെ അനിയത്തിയും അഭിനയ ജീവിതത്തിലേക്ക് കടക്കുകയാണ്. നടി അനു സിതാരയുടെ അനിയത്തി അനു സൊനാര സലാമാണ് സിനിമ ജീവിതത്തിലേക്ക് എത്തുന്നത്. ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാര തന്റെ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഉണ്ണിത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ പ്രധാനവേഷത്തിലെത്തുന്ന ഒരു ഹൊറർ ചിത്രമാണ് ഇത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് അനു കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്രത്തിലെ മറ്റു താരങ്ങൾ ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, റിയാസ് ഖാന്, ദേവന്, പി. ബാലചന്ദ്രന്, കൃഷ്, ചന്തുനാഥ്, സ്നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന് എന്നിവരാണ്. ദഷാന്‍ മൂവി ഫാക്ടറി, റോഷന് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മികച്ച നർത്തകി കൂടിയായ അനു സൊനാര പ്ലസ് ടു വിദ്യാർഥിനിയാണ്. അവസാനമായി നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അനു സൊനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു.