Thursday, October 22

ഞാൻ സഞ്ജുവിന്റെ കടുത്ത ആരാധികയാണ്; അതുകൊണ്ടാണ് രാജസ്ഥാനെ പിന്തുണക്കുന്നതും: സ്‌മൃതി മന്ദന

Pinterest LinkedIn Tumblr +

ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുന്നേറുന്ന സഞ്ജു സാംസന്റെ കടുത്ത ആരാധികയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദന. സഞ്ജു ഉള്ളതുകൊണ്ട് തന്നെയാണ് താൻ രാജസ്ഥാൻ റോയൽസിനെ പിന്തുണക്കുന്നതെന്നും സ്‌മൃതി പറഞ്ഞു. ആക്രമണാത്മകത നിറഞ്ഞ ബാറ്റിംഗ് ശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ സമയം കൊണ്ടാണ് സ്‌മൃതി ആരാധകരുടെ മനം കവർന്നത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ദന മലയാളി താരത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്.

“യുവതാരങ്ങൾ ബാറ്റ് ചെയ്യുന്നത് വറെ പ്രചോദനം നൽകുന്ന കാഴ്ചയാണ്. സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമിൽ ഉള്ളതിനാലാണ് ഞാൻ രാജസ്ഥാൻ റോയൽസിനെ പിന്തുണയ്ക്കുന്നത്. അദ്ദേഹം ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. നെക്സ്റ്റ് ലെവൽ ബാറ്റിംഗ് ആണ് അദ്ദേഹം നടത്തുന്നത്. നന്നായി ബാറ്റും ബൗളും ചെയ്യുന്ന എല്ലാവരിൽ നിന്നും പഠിക്കാമെന്നാണ് ഞാൻ ചിന്തിക്കുന്നത്.”– മന്ദന പറഞ്ഞു.

“Lucifer”
Loading...
Share.

About Author

Comments are closed.