Thursday, August 13

ഈ ഓട്ടം നൻമയുള്ള മനസ് ഉള്ളത് കൊണ്ടാണ്: സോഷ്യൽ മീഡിയയിലെ വൈറൽ ഗേളിന് പറയാനുള്ളത്

Pinterest LinkedIn Tumblr +

തിരുവല്ല ജോളി സിൽക്സിൽ സെയിൽസ് ഗേളായ സുപ്രിയ ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ഇന്നലെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ സുപ്രിയയുടെ വീഡിയോ വൈറൽ ആയിരുന്നത്. ഫേസ്ബുക്കിലെ എല്ലാ ഗ്രൂപ്പുകളിലും ഇപ്പോൾ സുപ്രിയയെ സുറിയാണ് സംസാരം. അന്വേഷിച്ചു അഭിനന്ദിച്ചും വിളിക്കുന്നവരുടെ തിരക്കിലാണ് എന്ന് സുപ്രിയ ഒരു അഭിമുഖത്തിലൂടെ ഇപ്പോൾ തുറന്നു പറയുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു തിരുവല്ല ജോളി സിൽക്സ് ന്റെ  മുന്നിൽവച്ചു കാഴ്ചയില്ലാത്ത ഒരു വൃദ്ധന്റ  കൈപിടിച്ച് ബസ്സിൽ കയറാൻ സഹായിക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് . റോഡിനു നടുവിൽ നിന്ന ആ മനുഷ്യന്റെ കൈപിടിച്ച് മറുഭാഗത്ത് എത്തിച്ച് ബസ്സിൽ കയറ്റി വിട്ട യുവതിയുടെ നന്മയ്ക്കാണ് സോഷ്യൽ മീഡിയ ഇപ്പോൾ കയ്യടിക്കുന്നത്.ആ നന്മയുടെ ഉടമയാണ് സുപ്രിയ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയ ട്രെൻഡിങ് ആവുകയും ചെയ്തു. ആരാണ് വീഡിയോ പുറത്ത് വിട്ടത് എന്ന് അറിയില്ലായിരുന്നു ആദ്യം ,പക്ഷെ എല്ലാവരുടേയും അഭിനന്ദനങ്ങൾ കാണുമ്പോൾ സന്തോഷമുണ്ടെന്നും സുപ്രിയ ഒരു അഭിമുഖത്തിലൂടെ ഇപ്പോൾ തുറന്നു പറയുകയാണ്.

സമീപത്തെ  കെട്ടിടത്തിൽനിന്ന ചെറുപ്പക്കാരായിരുന്നു വീഡിയോ പകർത്തിയത്. ഇന്ന് രാവിലെ താൻ  അവരോട് പോയി നന്ദി പറയുകയും ചെയ്തു എന്നും താരം കൂട്ടിച്ചേർത്തു. സ്വദേശം തകഴിയാണ്. വിവാഹം കഴിഞ്ഞ് ഇപ്പോൾ തിരുവല്ലയിലാണ് താമസം .കഴിഞ്ഞ മൂന്ന് വർഷമായി ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.

“Lucifer”
Loading...
Share.

About Author

Comments are closed.