അര്ജുന് അശോകന് നായകനാകുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്ത്. ‘പെണ്ണേ നീ പൊന്നേ നീ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സഖി എല്സയുടെ വരികള്‍ക്ക് റാം ശരത്താണ് സംഗീതം പകര്വന്നിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. നടന് ദിലീപിന്റെ സഹോദരന് അനൂപാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് ചിത്രം നിര്‍മിക്കുന്നത്.
അര്ജുന് അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന് പി ദേവ്, വിജയരാഘവന്, പ്രിയംവദ കൃഷ്ണന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന് സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം.
പ്രൊജക്ട് ഹെഡ് റോഷന് ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന് അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന് രാജീവ് ഗോവിന്ദന് സഖി എല്‍സ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, നിര്‍മ്മാണ നിര്‍വ്വഹണം ഷാഫി ചെമ്മാട്, സ്റ്റില്‍സ് നന്ദു എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.