അമ്പിളി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് സൗബിൻ ഷാഹിർ.കുമ്പളങ്ങി നൈറ്റ്സ്, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിലൂടെ നായകനായി അഭിനയിച്ച് കയ്യടി നേടിയ താരത്തിന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ വയറൽ ആകുന്നത്.
കൈകൾ ഉപയോഗിക്കാതെ സൈക്കിൾ ചവിട്ടി പറക്കുന്ന നടൻ സൗബിൻ ഷാഹിറിന്റെ വിഡിയോ ആണ് തരംഗം ആയത്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. അജു വർഗീസ് ഉൾപടെ നിരവധി താരങ്ങൾ ആണ് വീഡിയോക്ക് കമന്റുകൾ ആണ് എത്തിയത്. സൂക്ഷിച്ച് പോ ചേട്ടാ, ഇത് കൈവിട്ട കളിയാണേ എന്നൊക്കെയുള്ള കമന്റുകളാണ് കൂടുതലും. വിഡിയോയില്‍ കാണുന്ന ഒരു മിനിറ്റ് 31 സെക്കൻഡും സൗബിൻ കൈവിട്ടു തന്നെയാണ് സൈക്കിൾ ഓടിക്കുന്നത്.