മാർച്ച് 22ന് അബുദാബിയിൽ വെച്ച് പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ട്രെയ്ലർ ലോഞ്ചിനൊപ്പം ഒരു സർപ്രൈസും ഒരുക്കി വെച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ അത് എന്താണെന്നുള്ള ചർച്ചയിലാണ് പ്രേക്ഷകർ. മമ്മൂട്ടി, വിജയ് സേതുപതി, സുരേഷ് ഗോപി എന്നിങ്ങനെ പല പേരുകളും ഒരു സർപ്രൈസ് എൻട്രി ചിത്രത്തിൽ നടത്തുമെന്ന രീതിയിൽ ആരാധകർ വ്യാഖാനിക്കുന്നുണ്ട്. ഇതൊന്നും തന്നെയല്ല പൃഥ്വിരാജിന്റെ തന്നെ ക്യാരക്റ്റർ പോസ്റ്റാണ് ആ സർപ്രൈസ്, അതുമല്ല ലൂസിഫർ ആന്തമാണ് സർപ്രൈസ് എന്നൊക്കെ പറയുന്നുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ ഇന്ന് രാത്രി 9 മണിക്ക് ഓൺലൈനായി റിലീസ് ചെയ്യുന്നുണ്ട്.
മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്.മൂന്ന് ഭാഷകളിൽ ആയി 1500ലധികം തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും.തമിഴ്, മലയാളം,തെലുങ്ക് ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുന്നത്.വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍