സംവിധായകന് ശ്രീകുമാര്‍ മേനോനും ബി ഉണ്ണിക്കൃഷ്ണനും ഒന്നിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം ആസ്പദമാക്കി സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്റെ എഴുപത്തിയഞ്ചാം ജന്മദിനം കഴിഞ്ഞ ദിവസം ആഘോഷിച്ച അവസരത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം സിനിമയാകുന്നു എന്ന തരത്തിൽ ഒട്ടേറെ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അതിനെക്കുറിച്ചു ഔദ്യോഗിക സ്ഥിതീകരണമൊന്നുമുണ്ടായിരുന്നില്ല.
ഇപ്പോൾ ശ്രീകുമാർ മേനോൻ പറയുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും കഴിഞ്ഞ 2 വർഷമായി സഖാവ് പിണറായി വിജയനെ കുറിച്ചുള്ള റിസർച്ചിലാണ് എന്നാണ്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ ആയിരിക്കും പിണറായി വിജയന്റെ വേഷം കൈകാര്യം ചെയ്യുക എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
പിണറായി വിജയന്റെ ഗെറ്റപ്പിലുള്ള മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഫാൻ മേയ്ഡ് പോസ്റ്ററുകൾ ഇപ്പോൾ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് പിണറായി വിജയൻ. ഇതുകൂടാതെ മോഹൻലാൽ നായകനായ രണ്ടാമൂഴം എന്ന ചിത്രവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകുമാർ മേനോൻ