ഹാസ്യ സാമ്രാട്ട് ജെഗതി ശീകുമാറിന്റെ മകളും ടെലിവിഷൻ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി.ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾളും വിവാഹത്തിൽ പങ്കെടുത്തു. ദുബൈയിൽ സ്ഥിര താമസമാക്കിയ കൊമേഴ്സ്യൽ പൈലറ്റ് ജിജിൻ ജഹാംഗീറാണ് വരൻ.
നോർത്ത് ഇന്ത്യൻ പശ്ചാത്തലത്തിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയിൽ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.
ശ്രീലക്ഷ്മി ആദ്യ സീസൺ ബിഗ് ബോസിലും പങ്കെടുത്തിരുന്നു.ബിഗ് ബോസ്സിൽ കൂടെ ഉണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, സാബുമോൻ, ദിയ സന തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു