Saturday, July 24

ഭാര്യാ ഭർത്താക്കന്മാരായി പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്,ബഷീർ പറയുന്നത് പച്ചക്കള്ളം; മനസ്സ് തുറന്ന് ശ്രീയ അയ്യർ

Pinterest LinkedIn Tumblr +

ബഷീർ ബഷിയും ശ്രീയ അയ്യരും തമ്മിലുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. തങ്ങൾ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്ന് ശ്രീയ പറയുമ്പോൾ ഇല്ല എന്നും തനിക്ക് രണ്ടു ഭാര്യമാർ മാത്രമേ ഉള്ളൂവെന്നും ബഷീർ പറയുന്നു. അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നേറുവാൻ തീരുമാനിച്ചിരിക്കുകയാണ് ശ്രീയ. താരത്തിന്റെ ഉദ്ദേശം ഇനി ഒന്നിച്ച് താമസിക്കാൻ അല്ല.

തനിക്കെതിരെ പലവിധ സൈബർ അറ്റാക്ക്കുകൾ നടത്തിയതിനും തന്നെ മാനസികമായി പീഡിപ്പിച്ചതിനുമെതിരെ പ്രതികരിക്കുവാൻ ആണ് താരത്തിന് താല്പര്യം. പരസ്പരം ഒന്നിച്ചു താമസിക്കുകയും നിരവധി പരിപാടികളിൽ ദമ്പതികളായി പങ്കെടുക്കുവാൻ പോവുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീയ പറയുമ്പോൾ അതിനെ എല്ലാം ബഷീർ എതിർക്കുകയാണ്. ഇതിനെതിരെ തെളിവുകളുമായി ഇപ്പോൾ രംഗത്ത് വരികയാണ് ശ്രീയ.

കേരളത്തിലെ അറിയപ്പെടുന്ന ബോഡി ബിൽഡറും ടി വി അവതാരകയുമാണ് ശ്രീയ അയ്യർ. ബി​ഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയയിൽ വെബ് സീരിസിലൂടെ സജീവവുമായ താരമാണ് ബഷീർ ബഷി. തങ്ങൾ വിവാഹിതരാണെന്ന് ഒരു ഷോയിൽ പറഞ്ഞത് അടക്കമുള്ള നിരവധി തെളിവുകളാണ് ശ്രീയ നിരത്തുന്നത്. ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഇരുവരും ഒന്നിച്ച് പങ്കെടുത്ത ചിത്രവും ശ്രീയ പുറത്തുവിടുന്നുണ്ട്. ഇരുപതുകളുടെ തുടക്കത്തിൽ തുടങ്ങിയ പ്രണയമാണ് എല്ലാം നശിപ്പിച്ചതിനും ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിൽ പെട്ടത് വീട്ടിൽ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി എന്നും ശ്രീയ പറയുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കുറച്ചുനാൾ താമസിച്ചപ്പോൾ ശാരീരികമായും മാനസികമായും തന്നെ ഏറെ പീഡിപ്പിച്ചുവെന്നും പിന്നീട് വളരെ പ്രയാസപ്പെട്ടാണ് ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയതെന്നും ശ്രീയ പറയുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.