കെ ജി എഫ് നായിക ശ്രീനിഥി ഷെട്ടി വിക്രത്തിൻറെ അടുത്ത ചിത്രത്തിൽ നായികയാകുന്നു. വിക്രത്തിൻറെ അമ്പത്തിയെട്ടാം ചിത്രമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് അജയ് ജ്ഞാനമുത്ത് ആണ്.നേരത്തെ ഇമൈക്ക നൊടികൾ, ഡെമന്റ് കോളനി എന്നി ചിത്രങ്ങളിലൂടെ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് അജയ്.
ചിത്രത്തിലൂടെ ഇർഫാൻ പത്താൻ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നു എന്ന വാർത്ത ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ചിത്രം ആണെന്ന് പറയപ്പെടുന്നു. ചിത്രത്തിൽ വിക്രം 25 ഗെറ്റപ്പിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്.എ ആർ റഹ്മാൻ ആണ് സംഗീതം.