ബിഗ് ബോസിലൂടെ തളിരിട്ട പ്രണയത്തിന് കൂടുതൽ മധുരമേകി പേർളീ മാണി – ശ്രീനിഷ് വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരും അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വിവാഹനിശ്ചയം കഴിഞ്ഞ കാര്യം പുറത്തുവിട്ടത്. ഈ വർഷം അവസാനമേ വിവാഹനിശ്ചയം ഉണ്ടാകൂ എന്ന് പറഞ്ഞിരുന്നുവെങ്കിലും ആരാധകർക്ക് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ് ഇരുവരും. ചടങ്ങ് പരമാവധി രഹസ്യമായിരിക്കുവാൻ ഇരുവരും ശ്രദ്ധിച്ചു. ടെലിവിഷൻ അഭിനേതാവായ ശ്രീനിഷും അവതാരികയും നടിയുമായ പേർളീ മാണിയും ബിഗ് ബോസ്സിൽ വെച്ചാണ് അവരുടെ പ്രണയം തുറന്നു പറഞ്ഞത്. അത് മാർക്കറ്റിംഗിന്റെ ഭാഗമാണെന്ന് വിമർശനങ്ങൾ ഉയർന്നെങ്കിലും ബിഗ് ബോസ് ഷോ കഴിഞ്ഞ ശേഷവും അവർ പ്രണയം തുടർന്നു. ഇപ്പോൾ വിവാഹ നിശ്ചയം കൂടി കഴിഞ്ഞപ്പോൾ വിമർശകർക്ക് വായടക്കേണ്ടി വന്നു എന്നത് തന്നെയാണ് യാഥാർഥ്യം.