വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിടപറയുന്ന നടിമാര്‍ മലയാളത്തില്‍ ഏറെയാണ്. പലരും നല്ല അവസരങ്ങളിലൂടെ തിരിച്ച് വരവ് നടത്താറുണ്ട് ഇപ്പോള്‍, തുരുക്കം ചിലര്‍ക്ക് മാത്രമ പഴയ സ്വീകാര്യത ലഭിക്കാറുള്ളു. അത്തരത്തില്‍ മലയാളികള്‍ തിരിച്ച് വരവിന് ആഗ്രഹിക്കുന്ന നടിമാരുടെ ലിസ്റ്റിലുള്ള താരമാണ് സുചിത്ര മുരളി. 1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തിയത്.
ഇപ്പോള്‍ കുടുബസമേതം അമേരിക്കയിലെ ഡാലസിലാണ് താമസിക്കുന്നത്. നൃത്തപരിപാടികളിലും അവാര്‍ഡ് വേദികളിലുമൊക്കെ താരത്തെ ആരാധകര്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. മടങ്ങി വരവിനെക്കുറിച്ചാണ് താരത്ത കാണുമ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ട ആദ്യത്തെ കാര്യം. താന്‍ സിനിമയില്‍ അഭിനയിച്ച കാലത്തൊന്നും മീ ടൂ അനുഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, സിനിമാ പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് വലിയ സുരക്ഷിതത്വബോധമായിരുന്നു അന്നൊക്കെയെന്ന് താരം ഒരു അഭിമുഖത്തില്‍ മനസുതുറന്നിരുന്നു. സിനിമയില്‍ നിന്നോ സിനിമാ പ്രവര്‍ത്തകരില്‍ നിന്നോ ഇന്നുവരെ തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു.