മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് മോഹൻലാലും സുചിത്രയും. മോഹൻലാലിന്റെ വിശേഷങ്ങൾ അറിയുന്നതിന് ഒപ്പംതന്നെ സുചിത്രയുടെ വിശേഷങ്ങൾ അറിയുവാനും മലയാളികൾ ശ്രമിക്കാറുണ്ട്. മോഹൻലാലിന്റെ അറുപതാംപിറന്നാൾ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ഒരുമിച്ച് ആഘോഷിച്ചിരുന്നു.
അതിന്റെ ചിത്രങ്ങളും അന്ന് സുചിത്ര മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു. മോഹൻലാലിന് ഇഷ്ട്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി വെച്ച് എത്രയോ രാത്രികൾ താൻ ഉറങ്ങി പോയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ മോഹൻലാൽ തനിക്കിഷ്ടമുള്ള എല്ലാം ഉണ്ടാക്കി തരികയാണ് എന്നും സുചിത്ര പറഞ്ഞിരുന്നു. ലാലേട്ടന്റെ പിറന്നാളിന് പിന്നാലെ സുചിത്രയുടെ പിറന്നാളും കുടുംബം ആഘോഷിച്ചിരുന്നു.
ചെന്നൈയിലെ വീട്ടിൽ വച്ച് പിറന്നാൾ ആഘോഷിച്ചപ്പോൾ മകൻ പ്രണവും മോഹൻലാലും ഒപ്പം വീട്ടിലെ ജോലിക്കാരും ഉണ്ടായിരുന്നു. സുചിത്രാ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.