Sunday, September 27

അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് വിവാഹം പലതും വേണ്ടയെന്ന് വെച്ചത്;മനസ്സ് തുറന്ന് സുചിത്ര നായർ

Pinterest LinkedIn Tumblr +

വാനമ്പാടി എന്ന സീരിയലിലെ വില്ലത്തി കഥാപാത്രമായ പത്മിനിയെ അറിയാത്തവരായി ആരുമില്ല. പത്മിനി ആയി വേഷമിടുന്നത് സുചിത്ര നായർ ആണ്. സാധാരണ കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായ ഒരു പരമ്പരയാണ് വാനമ്പാടി. തുടക്കക്കാരിയുടെ യാതൊരു ഭാവ വ്യത്യാസങ്ങളും ഇല്ലാതെയാണ് താരം അഭിനയിക്കുന്നത്. അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലും ശ്രദ്ധപുലർത്തുക ആണ് താരം. തന്റെ ആറാം വയസ്സിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് അഭിനയം ആരംഭിക്കുന്നത്. തന്റെ പ്രണയത്തെ കുറിച്ച് സുചിത്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ:

ഒറ്റക്ക് എവിടെയും പോകാൻ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്.അങ്ങനെ ഒരു പ്രണയം ജീവിതത്തിൽ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവർ കള്ളന്മാർ ആണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാൻസിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തിൽ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടിൽ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോൾ നല്ല പുകിലാണ് ഉണ്ടായത്.

വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹം ഉള്ള ആൾ ആണ് ഞാൻ. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല. തന്നെ അറിയുന്ന ഒരാൾ ജീവിതത്തിലേക്ക് വരണം എന്നാണ് ആഗ്രഹം. ചില്ലുകൂട്ടിൽ ഇട്ടുവെക്കാത്ത ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാൽ വിവാഹങ്ങൾ ഒത്തിരി വരുന്നുണ്ട് എങ്കിൽ കൂടിയും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കുന്നു എന്നും താരം പറയുന്നു.

പല ആലോചനകളും ഒക്കെ ആയി. എന്നാൽ പലർക്കും വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണം എന്നാണ് പറയുന്നത്. അല്ലെങ്കിൽ ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ആണ് പറയുന്നത്. അങ്ങനെ ആണ് വിവാഹം മുടങ്ങുന്നത്. എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് നൃത്തം ചെയ്യുമ്പോൾ ആണ്. ആരാധനയുടെയും ആവേശത്തോടെയും കാണുന്ന കലയെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് തന്റെ വിവാഹം വൈകുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.