മോളിവുഡ് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുചിത്ര. ഏകദേശം 80-90 കാലഘട്ടത്തിലെ സൂപ്പർ ചിത്രങ്ങളിൽ പ്രേക്ഷകശ്രദ്ധ നേടിയ നായികയായിരുന്നു സുചിത്ര.വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയിൽ നിന്നും വിട പറഞ്ഞ സുചിത്ര ഇപ്പോള്‍ അമേരിക്കയിലാണ് താമസം.അതെ പോലെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

suchitra murali
മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രമായിയെത്തിയ ‘നമ്പർ 20 മദ്രാസ് മെയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു മാഗസിനില്‍ വന്ന് കവര്‍ ചിത്രമാണ് സുചിത്ര പങ്കുവെച്ചിരിക്കുന്നത്. ‘ഓര്‍മകളില്‍ നിന്നും.നമ്പർ 20 മദ്രാസ് മെയില്‍ കാലത്തെ ചിത്രം, എന്റെ ആദ്യത്തെ കവര്‍പേജുകളിലൊന്ന്,’ എന്നാണ് സുചിത്ര കുറിക്കുന്നത്.
View this post on Instagram
സുചിത്ര വെളളിത്തിരയിലെത്തിയത് ആരവം എന്ന സിനിമയിലെ ബാലതാരമായിട്ടാണ്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് ഭര്‍ത്താവും പൈലറ്റുമായ മുരളിക്കും മകള്‍ നേഹയ്ക്കുമൊപ്പം 17 വര്‍ഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്വെയര് എന്‍ജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.