Tuesday, October 22

ഇത് മഹേഷിന്റെ പ്രതികാരത്തിലെ ജിംസൺ തന്നെയോ? സുജിത്തിന്റെ പുതിയ മേക്ക് ഓവറിൽ അത്ഭുതപ്പെട്ട് മലയാള സിനിമാലോകം

Google+ Pinterest LinkedIn Tumblr +
“samvritha”

മഹേഷിൻറെ പ്രതികാരം കണ്ടവരാരും ജിംസൺ കഥാപാത്രത്തെ മറക്കാൻ സാധ്യതയില്ല കട്ടപ്പന ടൗണിൽ വച്ച് മഹേഷേട്ടനെ പട്ടിയെ തല്ലുന്ന പോലെ തല്ലിയ ജിംസനെ ഏത് മലയാളിയാണ് വെറുക്കാതെ ഇരുന്നത്.സുജിത് ശങ്കർ എന്ന ഈ ജിംസൻ . ഇ.എം.എസിന്റെ മൂത്ത പുത്രനായ ഇ.എം. ശ്രീധരന്റെയും യാമിനിയുടെയും മകനാണ് എന്നത് കൗതുകരമായ മറ്റൊരു വസ്തുത. മഹേഷിന്റെ പ്രതികാരത്തിന് ശേഷവും നിരവധി ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായി.

ഇപ്പോൾ സുജിത്തിന്റെ പുതിയ മേക്ക് ഓവറിൽ അത്ഭുതപ്പെടുകയാണ് പ്രേക്ഷകർ. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോനിൽ ട്രാൻസ് ജെണ്ടർ ആയിട്ടാണ് സുജിത് എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്

“Lucifer”
Share.

About Author

Comments are closed.