Thursday, February 20

അവളുടെ വായില്‍ നിന്നും അറിയാതെ പറഞ്ഞു പോയതാണ്, ഗെയ്മിനെ ആ രീതിയില്‍ കണ്ടാല്‍ മതി !! മഞ്ജു പത്രോസിന്റെ ഭര്‍ത്താവ്

Google+ Pinterest LinkedIn Tumblr +

ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ്‌ബോസിലെ പുതിയ വഴിത്തിരിവുകള്‍ കാത്തിരിക്കുകയാണ്‌പ്രേക്ഷകര്‍. ഇപ്പോള്‍ ഷോയുടെ ഗതിമാറ്റം പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. ബിഗ് ബോസ് ചരിത്രത്തിലാദ്യമായി അഞ്ചുപേരെയാണ് നിലവില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണിന് വന്ന അണുബാധയെ തുടര്‍ന്ന് അഞ്ചു പേരെയും ഹൗസ് നിന്നും മാറ്റി പാര്‍പ്പിച്ചത് മറ്റു മത്സരാര്‍ഥികള്‍ക്ക് അസുഖം വരാതിരിക്കാന്‍ വേണ്ടിയാണ്.

ഇപ്പോഴിതാ ബിഗ് ബോസ് കാര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ തുറന്നു കാട്ടുകയാണ് നടി മഞ്ചു പത്രോസിന്റെ ഭര്‍ത്താവ്. വിവാഹ മോചിതയാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കഴിഞ്ഞ  എപ്പിസോഡുകള്‍ ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന വാര്‍ത്തയുടെ സത്യം പ്രേക്ഷകര് അറിയണമെന്ന് ആവശ്യമുണ്ടെന്നും സുനിച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ്.

മഞ്ജു സുനിച്ചന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളാണ്. മഴവില്‍ മനോരമയുടെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ഇവരെ ആരാധകര്‍ക്ക് പരിചയം. മഞ്ജു പിന്നീട് സിനിമയിലും സീരിയലിലും സജീവമാവുകയായിരുന്നു. തന്റെയും കുടുംബത്തിന്റെയും പൂര്‍ണമായ പിന്തുണ മഞ്ജുവിന് എപ്പോഴും ഉണ്ടെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ ദയവു ചെയ്ത് സത്യം അറിഞ്ഞിട്ട് എഴുതുകയെന്നും സുനിച്ചന്‍ പറഞ്ഞു.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.