Tuesday, October 22

‘ലാലേട്ടാ’ എന്ന് വിളിച്ച് മോഹൻലാലിന് നന്ദി പറഞ്ഞ് ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ ക്യാപ്റ്റൻ സുനിൽ ഛേത്രി

Google+ Pinterest LinkedIn Tumblr +
“samvritha”

ഇന്ത്യൻ ഫുട്‍ബോൾ ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. ഫുട്ബോളിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കുകയും ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടുകയും ചെയ്തിട്ടുള്ള ഈ ‘ക്യാപ്റ്റൻ ഫന്റാസ്റ്റിക്ക്’ ഇന്ന് തന്റെ മുപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. സുനിൽ ഛേത്രിക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടനും ട്വീറ്റ് ചെയ്‌തിരുന്നു. അതിന് സുനിൽ ഛേത്രി നൽകിയ റീട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ‘Thank you so much, Laletta!’ എന്നാണ് അദ്ദേഹം റീട്വീറ്റ് ചെയ്‌തത്‌. സുനിൽ ഛേത്രിയും ലാലേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്‌തതിന്റെ സന്തോഷത്തിലാണ് ആരാധകർ.

“Lucifer”
Share.

About Author

Leave A Reply