മലയാള സിനിമയിലെ പ്രിയപ്പെട്ട യുവതാരം സണ്ണിവെയിൻ വിവാഹിതനായി. ഇന്ന് രാവിലെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. സിനിമയിലുള്ള സുഹൃത്തുക്കളെ ഒന്നും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് സണ്ണിവെയിൻ സിനിമാ ലോകത്തെത്തുന്നത്. പിന്നീട് ദുൽഖർ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ സുനി എന്ന കഥാപാത്രം സണ്ണിവെയിനിന് നിരവധി ആരാധകരെ സമ്മാനിച്ചു. ഏറ്റവുമൊടുവിലായി ജൂൺ എന്ന സിനിമയിൽ അതിഥി വേഷത്തിലും സണ്ണിവെയിൻ എത്തുന്നുണ്ട്.