മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ,തമിഴ് സൂപ്പർ താരം വിജയ് സേതുപതി, സാമന്ത തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്.
ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് മക്കള്‍ സെല്വന് എത്തുന്നത്. ഫഹദ് ഫാസില്‍ തുല്യ പ്രാധാന്യമുളെളാരു കഥാപാത്രമായും എത്തുന്നു. മാര്‍ച്ച് 29നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ചിത്രത്തിന് സെൻസർ ബോർഡിന്റെ A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.രണ്ട് മണിക്കൂർ 56 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഈ വെള്ളിയാഴ്ച ആണ് ചിത്രം തിയറ്ററിൽ എത്തുന്നത്.വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത എന്നിവരുടെ കരിയറിലെ ഒരു പൊൻതൂവൽ ആയി മാറും ഈ സിനിമാ എന്നാണ് വിലയിരുത്തപ്പെടുന്നത്.