Thursday, October 1

ഒരു ഫ്രയ്മില്‍ മൂന്ന് തലമുറകള്‍ !!! സുപ്രിയയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Pinterest LinkedIn Tumblr +

ആരാധകരുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് സുകുമാരന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം ആകാറുണ്ട്. ഒരു കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപെട്ടവരാകുന്നത് വളരെ അപൂര്‍വമായ സംഭവമാണ്. നായക വേഷങ്ങളില്‍ തിളങ്ങിയ അനിയനും വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചേട്ടന്റെയും ചിത്രങ്ങള്‍ മലയാള സിനിമയില്‍ ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഇടം നേടിയിട്ടുണ്ട്. മരുമക്കളായ പൂര്‍ണിമയും സുപ്രീയയും പേരക്കുട്ടികളും എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റികള്‍ ആണ്.

രഞ്ജിത്ത് സംവിധാനം ചെയ്ത നവ്യാനായര്‍ നായികയായി എത്തിയ നന്ദനം ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയില്‍ പൃഥ്വി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന് പേര് മനു എന്നായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മീശമാധവനിലെ വില്ലന്‍ വേഷത്തിലൂടെ ആയിരുന്നു ഇന്ദ്രജിത്ത് അഭിനയത്തിന്റെ കരിയറില്‍ ബ്രേക്ക് നേടിയത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ദേയമാകുന്നത്. മൂന്ന് തലമുറകളാണ് ചിത്രത്തിലുള്ളത്. നടന്‍ സുകമാരന്റെ ചിത്രത്തിന് താഴെ പൃഥ്വിയും ഇന്ദ്രനും അവരുടെ മക്കളും ഉള്‍പ്പെടുന്നതാണ് ചിത്രം. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ നല്‍കിയിത്.

“Lucifer”
Loading...
Share.

About Author

Comments are closed.