സോഷ്യല്‍ മീഡിയയിൽ മിക്കവാറും അഭിനയലോകത്തിലെ സെലിബ്രിറ്റികളുടെ മറ്റും വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വൈറല്‍ ആവുന്നതെന്തെന്നാൽ നടി സുരഭി ലക്ഷ്മി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളാണ് പുതിയ മാസ്സ് ലുക്കിനെ കുറിച്ചും വര്‍ക്കൗട്ട് ഡയറ്റിനെ കുറിച്ചുമൊക്കെ താരം തുറന്ന് പറയുകയും ചെയ്യുന്നുണ്ട്.
സുരഭി ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ,
‘ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വര്‍ക്കൗട്ട് തുടങ്ങിയതിനു ശേഷം മുടങ്ങി പോകല്‍ ആയിരുന്നു പതിവ്. എന്നാല്‍ ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഷൂട്ടിന് പോയപ്പോള്‍, ഡിക്യുവിന്റെ പേഴ്സനല്‍ ട്രെയിനര്‍ അരുണ്‍ നല്കിയ നിര്‍ദ്ദേശങ്ങളാണ് ശരീരം ഹെല്‍ത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കുറുപ്പിന്റെ ഷൂട്ടിനു ശേഷം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വര്‍ക്കൗട്ട് മുടങ്ങി.
‘ശരീര സൗന്ദര്യത്തിന് അധികം പ്രാധാന്യം നല്‍കാതിരുന്ന ആളായിരുന്നു താന്‍. എന്നാല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങി. ‘ലോക്ഡൗണ്‍ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഫ്രണ്ടും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ഡൗണിന് ശേഷം ജിമ്മുകള്‍ തുറക്കാത്ത സാഹചര്യം ആയതിനാല്‍ ആദ്യം വീട്ടില്‍ ആയിരുന്നു ട്രെയിനിങ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മില്‍ വര്‍ക്കൗട്ട് തുടരുകയായിരുന്നു.
‘വര്‍ക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വര്‍ക്കൗട്ട് മുടങ്ങിയിരുന്നു. എന്നാല്‍ സമയം കിട്ടുമ്പോളൊക്കെ ജിമ്മില്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വര്‍ക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു. സാധാരണ കഴിക്കാറുള്ള ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനിന് പകരം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ, അതിന്റെ അളവ് കുറച്ച് കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാന്‍ ഫോളോ ചെയ്യാനാണ് ട്രെയിനറായ രൂപേഷ് രഘുനാഥ് നിര്‍ദ്ദേശിച്ചത്. അതിന്റെ മാറ്റം നല്ലപോലെ അറിയാനുണ്ട്.’