ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. താരം പ്രധാനവേഷത്തിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം മികച്ച സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ മിനിസ്ക്രീനിലും നിറസാന്നിധ്യമായി മാറിയ സുരേഷ് ഗോപി ആ പരിപാടിയിൽ ഭാര്യ രാധികയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛന് ഗോപിനാഥന് പിളളയും അമ്മ വി ജ്ഞാന ലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്.
1990 ഫെബ്രുവരി ഏട്ടിനായിരുന്നു രാധികയുടെ കഴുത്തില്‍ സുരേഷ് ഗോപി താലി ചാര്‍ത്തിയത്. ‘1989 നവംബര്‍ 18ാം തിയ്യതി കൊടൈക്കനാലില്‍ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്ന സുരേഷ് ഗോപിയെ അച്ഛൻ വിളിച്ച് വിവാഹാലോചനയെക്കുറിച്ച് പറയുകയുണ്ടായി. തങ്ങൾക്ക് മരുമകളായി ഈ കുട്ടി മതിയെന്നും നിനക്ക് ഭാര്യയായി ഈ കുട്ടി മതിയോ എന്ന് ഒന്നു നോക്കണം എന്നുമായിരുന്നു അച്ഛൻ സുരേഷ് ഗോപിയോട് പറഞ്ഞത്. എന്നാൽ താരത്തിന് മാതാപിതാക്കളുടെ സെലക്ഷനിൽ വളരെ വിശ്വാസമായിരുന്നു. അതിനാൽ സുരേഷ് ഗോപി രാധികയെ കാണുന്നത് വിവാഹനിശ്ചയത്തിന് ശേഷമാണ്.