മലയാളത്തിലെ ആക്ഷൻ സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഭൂരിഭാഗം പറയുന്ന ഒരേയൊരു പേര് സുരേഷ് ഗോപി എന്നതാണ്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സുരേഷ് ഗോപിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണുള്ളത്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവഹിക്കുന്ന കാവൽ എന്ന ചിത്രമാണ് ഇപ്പോൾ ഷൂട്ട് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. ഈ അടുത്ത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ താരം ഓർമകളിലേക്ക് തിരികെ കൊണ്ടുപോകുന്ന ആ അക്കൗണ്ടിലൂടെ കൂടുതലായും പങ്ക് വെക്കുന്നത്. മകൻ ഗോകുലിനൊപ്പം ഗുരുവായൂർ വച്ചെടുത്ത ഒരു പഴയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്തു ഭംഗിയുള്ള ചിരിയാണ് രണ്ടുപേർക്കുമെന്നാണ് ആരാധകരുടെ കമന്റും.
താരപുത്രന്മാരിൽ ഒരു മികച്ച സ്ഥാനവും ആരാധകരേയും ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തിയ ആളാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. മുദ്ദുഗൗ എന്ന ചിത്രത്തിലെ നായകനായിട്ടാണ് ഗോകുൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ഇളയരാജ, ഉൾട്ട തുടങ്ങിയ ചിത്രങ്ങളിലും ഗോകുൽ സുരേഷ് അഭിനയിച്ചു.