രാജ്യസഭ എം പി യും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി സപ്തതി ആഘോഷിക്കുന്ന നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേരുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ആശംസകൾ നേർന്നത്. സുരേഷ് ഗോപിയും ഭാര്യയും മോദിയോടൊപ്പം നിൽക്കുന്ന ഒരു പഴയകാല ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആശംസകൾ അറിയിച്ചത്. ആശംസയോടൊപ്പം ആയുരാരോഗ്യങ്ങളും സുരേഷ് ഗോപി നേരുന്നുണ്ട്.
“നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍! ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു”, ചിത്രത്തിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ നിരവധി വ്യക്തികൾ ആണ് മോദിക്ക് ജന്മദിനാശംസകൾ നേരുന്നു അത്. #HappyBirthdayPMModi എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്.
ഇന്ത്യയെ കരുത്തുറ്റതാക്കാന്‍ ഓരോ നിമിഷവും നീക്കിവച്ച വ്യക്തിത്വമെന്നാണ് മോദിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തത്. അതേസമയം നരേന്ദ്ര മോദിയുടെ സപ്തതി ആഘോഷവുമായി ബന്ധപ്പെട്ട് 14 മുതല്‍ സേവാ സപ്താഹം എന്ന പേരില്‍ രാജ്യമൊട്ടാകെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ബിജെപി പ്രവര്‍ത്തകര്‍.