തമിഴ് കൊമേഡിയനും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയുമായ വിവേകിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ സിനിമ ലോകം ഒട്ടാകെ. പ്രിയതാരത്തെ ഒരു നോക്കു കാണാനായി നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. നടന് സൂര്യയും ഭാര്യ ജ്യോതികയും സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയും വിവേകിന്റെ വസതിയിലെത്തി. തമിഴ് സിനിമലോകത്ത് ഹാസ്യത്തിന് പുതിയ ദിശ നല്കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മുഴുനീള കഥാപാത്രമായി നിറഞ്ഞു നില്ക്കുന്ന താരം. ഹാസ്യം കൈകാര്യം ചെയ്യാനുള്ള മിടുക്കാണ് വിവേകിനെ തെന്നിന്ത്യയുടെ മിടുക്കനാക്കിയത്.