Saturday, June 12

ദൈവമൊരു തെറ്റ് ചെയ്‌തു തോമസ്..! പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ ഷോർട്ട് ഫിലിം; വീഡിയോ

Pinterest LinkedIn Tumblr +

ആകാംക്ഷയുടെ മുൾമുനയിൽ ഓരോ പ്രേക്ഷകനേയും പിടിച്ചിരുത്തുക എന്ന വലിയൊരു വെല്ലുവിളിയാണ് ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്ന അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും മുന്നിൽ എപ്പോഴുമുള്ളത്. അതിൽ എത്രത്തോളം വിജയിക്കുന്നുവോ എന്നത് തന്നെയാണ് അത്തരം ചിത്രങ്ങളുടെ വിജയം നിർണയിക്കുന്നതും. അതോടൊപ്പം തന്നെ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് താരതമ്യം ചെയ്യപ്പെടൽ. ഓരോ ത്രില്ലർ ചിത്രങ്ങളും അതിന് മുൻപെത്തിയ അതേ ജോണറിലുള്ള ചിത്രങ്ങളുമായി പ്രേക്ഷകർ എന്നും താരതമ്യം ചെയ്യും. അതിനൊപ്പമോ അല്ലെങ്കിൽ അതിന് മുകളിലോ എത്തിയാൽ മാത്രമേ മലയാളി പ്രേക്ഷകർ പുതിയ ചിത്രങ്ങൾക്ക്ക് കൈയ്യടിക്കൂ. ഈ വെല്ലുവിളികളൊക്കെ തരണം ചെയ്‌ത്‌ പ്രേക്ഷകരുടെ കൈയ്യടികൾ നേടിയിരിക്കുകയാണ് ഒരു ഷോർട്ട് ഫിലിം.

‘SWAP ദൈവമൊരു തെറ്റ് ചെയ്‌തു തോമസ്’ എന്ന ഹ്രസ്വ ചിത്രം താരതമ്യങ്ങൾ എന്ന വെല്ലുവിളിയെ മേക്കിങ്‌ കൊണ്ടും, സംഭാഷണങ്ങളിലെ പുതുമ കൊണ്ടും അതിജീവിച്ചിരിക്കുകയാണ്. ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായ 12 മിനിറ്റിൽ മികച്ച ഒരു സിനിമ അനുഭവം തന്നെ സ്വാപ്പ് പകരുന്നുണ്ട്. സലീക് അഹമ്മദ് എന്ന നവാഗത സംവിധായകനാണ് SWAP സംവിധാനം ചെയ്തിരിക്കുന്നത്. സീറോ സബ്സ്ക്രൈബേർസ് മാത്രമുണ്ടായിരുന്ന ഷോർട്സ്ട്യൂബ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഷോർട്ട് ഫിലിം റിലീസ് ചെയ്‌തത്‌. എന്നാൽ മികച്ച അഭിപ്രായങ്ങൾ വന്നു തുടങ്ങിയതോടെ SWAP കൂടുതൽ ശ്രദ്ധ നേടി. സലീക് അഹമ്മദ്‌, ഹനീസ്, ശ്രീഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജസീം ടി പി ഛായാഗ്രഹണവും, മുനീർ തൃപ്പനച്ചി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. തിരക്കഥയും, സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് സുരജിത്ത്. അഖിൽ വിഷ്ണു വി എസ് ഓൺലൈൻ പിആർഒ. കോസ്‌റ്റ്യൂംസ് സുരേഷ് കോട്ടല.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.