സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. മെഗാസ്റ്റാർ മമ്മൂട്ടി തന്നെ തേപ്പുകാരി എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന സത്യം ഇപ്പോൾ തുറന്നു പറയുകയാണ് സ്വാസിക. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്. മമ്മൂക്ക എത്തിയ ഒരു പരിപാടിയിൽ സ്വാസികക്ക് ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചപ്പോൾ തന്റെ പേര് സ്വാസിക എന്നാണെന്നും സീത എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ടെന്നും താരം പറഞ്ഞപ്പോൾ താരത്തിന് തേപ്പുകാരി എന്ന ഒരു പേരു കൂടി ഇല്ലേ എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം. ആ സമയത്ത് സന്തോഷംകൊണ്ട് തന്റെ കണ്ണുനിറഞ്ഞു പോയി എന്നും താൻ വാ പൊളിച്ചു നിന്നു പോയി എന്നും താരം പറയുന്നു.
മമ്മൂക്ക നിന്നെ തിരിച്ചറിഞ്ഞു എന്ന സഹപ്രവർത്തകരുടെ പ്രതികരണത്തിൽ നിന്നും വളരെ സന്തോഷമാണ് താരത്തിന് ഉണ്ടായത്. ഒപ്പം തന്റെ നൃത്തത്തെക്കുറിച്ച് മോഹൻലാൽ അഭിപ്രായം പറയാറുണ്ടെന്നും സ്വാസിക കൂട്ടിച്ചേർത്തു. അമ്മ സംഘടനയുടെ പരിപാടിയ്ക്കു വേണ്ടി ലാലേട്ടനൊപ്പം ഇരുവറിലെ ‘നറുമുഖയെ’ എന്ന പാട്ടിനു ചുവടുവയ്ക്കാൻ സ്വാസികക്ക് സാധിച്ചു.