Wednesday, August 5

സാരിയോടുള്ള പ്രണയവുമായി സ്വാസിക വീണ്ടും…! പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നു

Pinterest LinkedIn Tumblr +

സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയിരുന്നത്. ഇപ്പോൾ സ്വാസിക തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.

സാരിയോട് വല്ലാത്ത പ്രണയമുള്ള നടിയാണ് സ്വാസിക. താരത്തിനെ സാരിയിൽ കാണുവാനാണ് പ്രേക്ഷകർക്കുമിഷ്ടം. പ്രശസ്ഥ ഫോട്ടോഗ്രാഫർ ജോർജുകുട്ടി പകർത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള പ്ലെയിൻ സാരിയാണ് സ്വാസിക ധരിച്ചിട്ടുള്ളത്.

“Lucifer”
Loading...
Share.

About Author

Comments are closed.