Saturday, July 24

ജീവിതത്തിൽ പ്രശ്‌നങ്ങൾ വന്നാൽ സാരിയുടുത്ത് സ്റ്റൈലായിട്ട് അങ്ങ് ഫൈറ്റ് ചെയ്യണം..! സാരിയിൽ സുന്ദരിയായി സ്വാസിക; ഫോട്ടോസ്

Pinterest LinkedIn Tumblr +

സീരിയല്‍ – സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീന്‍ ആരാധകര്‍ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്‌ക്രീന്‍ ആരാധകര്‍ തേപ്പുകാരി എന്ന ഓമന പേര് നല്‍കിയുമാണ് താരത്തെ വിളിക്കുന്നത്. സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

കൊച്ചു കൊച്ചു റോളുകളില്‍ അഭിനയം ഒതുങ്ങിയെങ്കിലും മിനിസ്‌ക്രീനിലൂടെ തന്റെ മികച്ച അഭിനയം കാഴ്ച വയ്ക്കാന്‍ സ്വാസികയ്ക്കായി. പിന്നെ ഡാന്‍സറായും അവതാരികയായും ആല്‍ബങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും തുടങ്ങി ക്യാമറക്കണ്ണുകളില്‍ മുഴുവന്‍ നിറയാന്‍ തുടങ്ങി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്.

വേറിട്ട തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരം സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ സാരി ഉടുത്തുള്ള സ്വാസികയുടെ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ജീവിതത്തിൽ പ്രശ്‌നങ്ങൾ വരുമ്പോൾ സാരിയുടുത്ത് സ്റ്റൈലായിട്ട് അങ്ങ് ഫൈറ്റ് ചെയ്യണം..! എന്ന ക്യാപ്ഷനോട് കൂടി താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസ് പകർത്തിയിരിക്കുന്നത് ക്രിസ്റ്റി ഷെർളിയാണ്.

 

View this post on Instagram

 

A post shared by swasika (@swasikavj)

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.