ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം.
മലയാളത്തിന്റെ പ്രിയപ്പെട്ട നായക നടനായ ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ചിത്രത്തിൽ നായികയായി സ്വാതി റെഡ്ഡിയാണ് എത്തുന്നത്.ഒരിടവേളയ്ക്ക് ശേഷമാണ് സ്വാതി റെഡ്ഢി മലയാളത്തിൽ അഭിനയിക്കുന്നത്.2015ൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഡബിൾ ബാരലിൽ ആണ് സ്വാതി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
ചിത്രത്തിൽ മാസ്സ് പരിവേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.റൗണ്ട് വിജയൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ പ്രദർശനത്തിനെത്താൻ പാകത്തിന് ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.