നവയുഗ മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ പേരുകളിൽ ഒന്നാണ് ശ്യാം പുഷ്കരൻ.എഴുതിയ തിരക്കഥകളിൽ തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ ഈ തിരകഥാകൃത്തിന് സാധിച്ചിട്ടുണ്ട്.മഹേഷിന്റെ പ്രതികാരം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ ഇത് പ്രകടമാണ്.
ഇപ്പോൾ ഇതാ ഒരു ത്രില്ലർ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്യാം.അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്യാം തന്നെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.ദിലീഷ് പോത്തൻ ഈ ചിത്രം സംവിധാനം ചെയ്യും എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. എന്തായാലും അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ.