തന്റെ അപ്പാര്‍ട്ട്മെന്റില്‍ പണം വച്ച് ചൂതാട്ടം നടത്തിയ പ്രമുഖ തമിഴ് യുവനടന് ഷാം ഉള്‍പ്പെടെ 12 പേരാണ് അറസ്റ്റിലായിരിക്കുന്നത്. നടന്റെ ഉടമസ്ഥതയില്‍ ഉള്ള നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്മെന്റിലാണു ചൂതാട്ടം നടത്തിയത്. ഫ്ലാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് തമിഴിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സിനിമ ലേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയതെന്നാണു റിപ്പോര്‍ട്ട്.