അരുൺ വിജയിലെ നായകനാക്കി മഗ്ഗിഴ് തിരുമേനി സംവിധാനം നിർവഹിക്കുന്ന തടത്തിന്റെ തകർപ്പൻ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അരുൺ വിജയ് രണ്ടു വേഷത്തിൽ എത്തുന്ന ചിത്രം മാർച്ച് ഒന്നിനാണ് തീയറ്ററുകളിൽ എത്തുന്നത്. തന്യ, വിദ്യ പ്രദീപ്, സോണിയ അഗർവാൾ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.