Thursday, August 22

ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയിലെ ‘തള്ളല്ല തള്ളല്ല’ എന്ന ഗാനം ടോവിനോ റിലീസ് ചെയ്തു [VIDEO]

Google+ Pinterest LinkedIn Tumblr +
“samvritha”

ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രം സംവിധാനം ചെയ്യുന്നത് വി.എം വിനുവാണ്.ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങൾ പങ്കിട്ട മകന്റെ അച്ഛൻ എന്ന ചിത്രത്തിന്റെ സംവിധായകനും വി എം വിനുതന്നെയാണ്.ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മീരാ വാസുദേവും , ദുർഗ്ഗാ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാർ. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീരവാസുദേവിന്റെ ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.ചിത്രത്തിലെ തള്ളല്ല തള്ളല്ല എന്ന ഗാനം ഇപ്പോൾ പുറത്ത് ഇറങ്ങിയിരിക്കുകയാണ്.ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഗാനം പുറത്ത് വിട്ടത്

ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, പ്രേംകുമാർ,മഞ്ജു പത്രോസ്, , കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, കക്ക രവി, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.മനാഫ് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വി എം വിനുവിന്റെ മകൻ വരുൺ ആണ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് സംഗീതസംവിധായകൻ രാജാമണിയുടെ മകൻ അച്ചു രാജാമണിയാണ്. അനിൽ പനച്ചൂരാൻ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

“Lucifer”
Share.

About Author

Comments are closed.