ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് നടൻ മനോജ് ബാജ്പേയ്. പെല്ലിശ്ശേരിക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടാണ് മനോജ് ബാജ്പേയ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്. ”ഇമയൗ, അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്…, ജീനിയസായ ലിജോ ജോസിനൊപ്പം പ്രവര്‍ത്തിക്കണം” എന്നാണ് മനോജ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്ഥമായ ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അവസാനം തീയറ്ററിൽ ഇറങ്ങിയ ജല്ലിക്കെട്ടും പ്രേക്ഷകന് വേറിട്ടൊരു ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചത്.
പത്മശ്രീ പുരസ്ക്കാരവും രണ്ടു വട്ടം ദേശീയ അവാർഡും കരസ്ഥമാക്കിയിട്ടുള്ള മനോജ് ബാജ്പേയ് തെലുങ്കിലും തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് താരങ്ങൾ അവരുടെ സാന്നിധ്യം തെന്നിന്ത്യൻ സിനിമ ലോകത്തും തെളിയിക്കുന്ന ഈ ടൈമിൽ മനോജ് ബാജ്പേയിയുടെ ആഗ്രഹം സഫലമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. മലയാളി യുവതാരം നീരജ് മാധവ് അഭിനയിച്ച ദി ഫാമിലി മാൻ എന്ന വെബ് സീരീസിലെ കേന്ദ്ര കഥാപാത്രമായി പ്രേക്ഷകർക്ക് ഏറെ പരിചിതൻ കൂടിയാണ് മനോജ് ബാജ്പേയ്.