Wednesday, January 29

റെബേക്കക്ക് ഇത് സ്വപ്‌നം സഫലമായ നിമിഷം; ലാലേട്ടനൊപ്പം വർക്ക് ചെയ്‌ത സന്തോഷം പങ്കിട്ട് താരം

Google+ Pinterest LinkedIn Tumblr +
“Manju”
Loading...

കസ്തൂരിമാനിലെ കാവ്യയായി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. ആ റെബേക്കക്ക് ഏറെ സന്തോഷം പകർന്ന ഒരു നിമിഷം പങ്ക് വെച്ചിരിക്കുകയാണ് താരം. മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് റെബേക്ക വർക്ക് ചെയ്‌തിരിക്കുന്നത്‌. റെബേക്കായുടെ ഹസ്ബൻഡ് ശ്രീജിത്ത് വിജയൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ആഡ് ഫിലിമിലാണ് റെബേക്ക അസിസ്റ്റന്റ് ആയി വർക്ക് ചെയ്‌തിരിക്കുന്നത്‌. ഇൻസ്റ്റാഗ്രാമിലാണ് താരം തന്റെ സന്തോഷം പങ്ക് വെച്ചിരിക്കുന്നത്.

കസ്തൂരിമാനിലെ കാവ്യയെയും ശ്രീറാം രാമചന്ദ്രൻ അവതരിപ്പിക്കുന്ന ജീവയേയും പ്രേക്ഷകർ ഏറെ ആനന്ദത്തോടെയാണ് ഓരോ എപ്പിസോഡിലും സ്വീകരിക്കുന്നത്. അഭിനയത്തിന് പുറമെ മോഡലിംഗിലും തിളങ്ങുന്ന താരം സോഷ്യൽ മീഡിയ വഴി അത്തരം ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്ക് വെക്കാറുമുണ്ട്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.