Thursday, April 22

ഹിറ്റ് ജോഡികൾ വീണ്ടും…‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ അടുത്ത പോസ്റ്റർ പുറത്തിറങ്ങി

Pinterest LinkedIn Tumblr +

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വളരെ ആവേശത്തോടെയാണ് ആരാധകർ ഈ പോസ്റ്റർ ഏറ്റെടുത്തത്. ടോവിനോ നായകനായെത്തിയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഒരു ചിത്രം കൂടിയാണ് ഇത്. മഞ്ജുവാര്യരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തുവന്നത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ആണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വൻ ഹിറ്റായി മാറിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ സുരാജും നിമിഷയും ജോഡികളായി എത്തിയിരുന്നു.

ഇതിനു ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഹിറ്റായതോടെ വരാൻപോകുന്ന ചിത്രവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സംവിധായകൻ തന്നെ രചനയും നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.