മലയാള സിനിമക്ക് ഇന്ന് കാണുന്ന ഒരു പേരും പെരുമയും നേടിയെടുക്കുന്നതിൽ മമ്മൂട്ടി എന്ന നടൻ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. തന്റേതായ ഒരു സ്ഥാനം അദ്ദേഹത്തിന് മലയാള സിനിമ ലോകത്തുണ്ട്. സാധാരണക്കാരന്റെ ഭാവങ്ങളെ തിരശീലയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് സത്യന്റെ സിംഹാസനം അലങ്കരിക്കാൻ മലയാളത്തിലെ മറ്റൊരു നടൻ എന്ന ബഹുമാനം അദ്ദേഹത്തിന് നേടികൊടുത്തിട്ടുണ്ട്. എന്നാൽ ഈ വിശേഷണത്തോട് സരസമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരം കേസരി പ്രസ്ക്ലസ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലാണ് അദ്ദേഹം ഇതിനെക്കുറിച്ചു പറഞ്ഞത്. സിംഹാസനം ഒന്നും വേണ്ട… ഒരു ബെഞ്ച് കിട്ടിയാൽ മതി അവിടെ ഞാൻ ഇരുന്നോളാം എന്നാണ് മമ്മൂട്ടി സദസിനെ പൊട്ടിചിരിപ്പിച്ച് കൊണ്ട് പറഞ്ഞത്. ആ ബെഞ്ച് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ആ ബെഞ്ച് ഇതുവരെ ആരും എടുത്തു മാറ്റാത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.