Tuesday, August 4

സിനിമ തീയറ്ററുകളും ജിമ്മുകളും തുറക്കുന്നു..! അന്താരാഷ്ട്ര വിമാന സർവീസും പുനഃരാരംഭിക്കും

Pinterest LinkedIn Tumblr +

ഏവരുടെയും നീണ്ട കാത്തിരിപ്പിന് ശേഷം സിനിമ തീയറ്ററുകളും ജിമ്മുകളും അന്താരാഷ്ട്ര വിമാന സർവീസും പുനഃരാരംഭിക്കുന്നു. ജൂലൈ മുപ്പത്തിയൊന്നിന് ശേഷം ഇതിന് അനുമതി ഉണ്ടാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. എങ്കിലും നിബന്ധനകളോടെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നിശ്ചിത അകലം പാലിച്ചായിരിക്കുമിത്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍തീരുമാനമെടുത്ത് 31നു ശേഷം സര്‍വീസ് തുടങ്ങുന്നകാര്യ പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല.

“Lucifer”
Loading...
Share.

About Author

Comments are closed.