Friday, April 10

കരിങ്കൽ പ്രതിമ പോലെയുള്ള രാച്ചിയമ്മ എങ്ങനെ ഇതുപോലെയാകും? പാർവതിയുടെ കാസ്റ്റിംഗിനെ വിമർശിച്ച് കുറിപ്പ്

Google+ Pinterest LinkedIn Tumblr +

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥ വെള്ളിത്തിരയിലേക്ക് പുനസൃഷ്ടിക്കപ്പെടുകയാണ്. രാച്ചിയമ്മയായി പാര്‍വതി തിരുവോത്താണ് വേഷമിടുന്നത്. ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദർശൻ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള പാർവതിയുടെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പാർവതിയുടെ ആ കാസ്റ്റിംഗിനെ വിമർശിച്ച് അഡ്വക്കേറ്റ് കുക്കു ദേവകി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. കരിങ്കൽ പ്രതിമ പോലെ ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത്
ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്നാണ് കുക്കു ദേവകിയുടെ ചോദ്യം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ
പടമാണ് താഴെ..
രാച്ചിയമ്മയായി പാർവതിയാണ്..
നോക്കൂ… എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണത്…

ഞാൻ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്നം..
എങ്ങനെ പറയാതിരിക്കും?
കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത്
ചിന്തയുടെ അടിസ്ഥാനത്തിലാണ്?…

നമ്മൾ വീണ്ടും വീണ്ടും പറയുമ്പോൾ അരോചകപ്പെട്ടിട്ട് കാര്യമില്ല..
ഇതാണ് സത്യം…
ഇതാണ് കറുപ്പിനോടുള്ള സമീപനം!!


പി സി കുട്ടികൃഷ്ണൻ എന്ന ഉറൂബ് സാഹിത്യ ലോകത്തിന് ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്. കഥകൾ എല്ലാം തന്നെ ലയിച്ചു ചേർന്ന് വായിക്കാൻ സാധിക്കുന്ന ഭാഷ ശൈലിയും അക്ഷരങ്ങളുമാണ്. മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്‌ചയും വായനാനുഭവവുമാണ്‌. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കാലത്തെ അതിജീവിച്ച്‌ മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നില്‍ക്കുന്നത്‌ ജീവിതത്തിലെ അസാധാരണതകളെ പകര്‍ത്തിവെക്കുന്നതു കൊണ്ടു മാത്രമല്ല, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂര്‍വ്വമായ അന്വേഷണങ്ങള്‍ കൊണ്ടുകൂടിയാണ്‌.

രാച്ചിയമ്മ എന്ന കർണാടക സ്ത്രീയെ കാണുന്നത് മുതൽ കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രേമ സുന്ദരമായ നിമിഷങ്ങൾ ആണ് കഥയിലുടനീളം. സ്വന്തം നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്കു ജോലിക്ക് വരുന്നതാണു കഥാപാത്രം. ആ നാട്ടിലെ എല്ലായിടത്തും എത്തിപ്പെടുന്ന പദങ്ങളായിരുന്നു രാച്ചിയമ്മ. മൗനം കൊണ്ട് തുടങ്ങി മൗനം കൊണ്ട് അവസാനിക്കുന്ന അവരുടെ ഇഷ്ടങ്ങൾ ഉറൂബിന്റെ വരികൾ കൊണ്ട് ചിത്രം തീർത്തിരുന്നു. പ്രകൃതിയെയും നാട്ടിൻപുറത്തെ കാഴ്ചകളെയും മനോഹരമായി വര്‍ണിച്ചിട്ടിട്ടുണ് കഥയിൽ.

വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആര്‍. രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.

“Lucifer”
Loading...
Share.

About Author

Comments are closed.